എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ല: എം. വിജയകുമാര്‍
എഡിറ്റര്‍
Saturday 22nd March 2014 12:50pm

vijayakumar

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി ശശിതരൂരിന് സ്ത്രീപീഡനത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന വിവാദ പ്രസ്താവനയെത്തുടര്‍ന്ന് തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയ്ക്ക് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം. വിജയകുമാര്‍ മറുപടി നല്‍കി.

താന്‍ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി എന്ന നിലയിലാണ് തരൂര്‍ പരാതി നല്‍കിയതെന്നും ഇത് ചട്ടലംഘനമാണെന്നും വിജയകുമാര്‍ വിശദീകരിച്ചു.

തിരുവനന്തപുരം ജില്ല കളക്ടര്‍ ബിജു പ്രഭാകര്‍ വിജയകുമാറിന് നോട്ടീസയച്ചതിന് മറുപടിയായാണ് താന്‍ ചട്ടലംഘനമോ വ്യക്തിഹത്യയോ നടത്തിയിട്ടില്ലെന്ന് വിജയകുമാര്‍ പറഞ്ഞത്.

അധികാര ദുര്‍വിനിയോഗം നടത്തിയത് ശശി തരൂരാണെന്നും കേന്ദ്രമന്ത്രി എന്ന നിലയ്ക്കാണ് തരൂര്‍ പരാതി നല്‍കിയതെന്നും വിജയകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഇടത്പക്ഷത്തിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന വേളയിലാണ് ശശിതരൂരിന് സ്ത്രീപീഡനത്തില്‍ പി.എച്ച്.ഡിയുണ്ടെന്ന് വിജയകുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഇതിനെത്തുടര്‍ന്ന് ശശി തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും അതിന തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ വിജയകുമാറിന് നോട്ടീസയയ്ക്കുകയായിരുന്നു.

 

Advertisement