Categories

ജയറാം രമേശിനെതിരെ വിജയകുമാര്‍

m-vijayakumarതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രസ്താവന ആശ്ചര്യ ജനകമെന്ന് എം.വിജയകുമാര്‍. പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് രണ്ടുതവണ അനുമതി തേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് അനുമതി തേടി രണ്ടുതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടുതവണയും കേന്ദ്രം ആവശ്യം നിരസിക്കുകയായിരുന്നു. പദ്ധതി ഒരു വര്‍ഷം വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനാണ്.

കേന്ദ്രമന്ത്രിമാര്‍ ഉത്തവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ഏകകക്ഷീയമായി പദ്ധതിയെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതുപോലെ സര്‍വ്വകക്ഷികളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയറാം രമേശ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

One Response to “ജയറാം രമേശിനെതിരെ വിജയകുമാര്‍”

  1. RAJAN Mulavukadu.

    ഇപ്പോള്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്ത വിജയകുര്‍ സാറിന് എന്തും പറയാം.
    അഞ്ചു വര്ഷം ഭരിച്ചപ്പോള്‍ പൂച്ചയെപ്പോലെ മിണ്ടാതിരുന്നു,
    പിന്നെ മഞ്ഞപിത്തം ഉള്ളവന്‍ കാണുന്നതെല്ലാം മഞ്ഞ ആയിരിക്കും.!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.