കാസര്‍ക്കോട്: ഐസ്‌ക്രീം കേസില്‍ ഏതുതരം അന്വേഷണം നടത്തണമെന്ന കാര്യം നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി വിജയകുമാര്‍ പറഞ്ഞു. കാസര്‍ക്കോട്ട് ഉദുമേലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ആവശ്യമാണെങ്കില്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സുപ്രീം കോടതി ജഡ്ജിമാരുടെ പാനല്‍ അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യാവിഷന്‍ ചാനല്‍ തെളിവ് നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി