യേശുദാസിന്റെ മകനും പിന്നണിഗായകനുമായ വിജയ് യേശുദാസ് സംഗീസസംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന അറേബ്യന്‍ സഫാരിക്ക് വേണ്ടിയാണ് സംഗീത സംവിധാന രംഗത്ത് വിജയ് യുടെ അരങ്ങേറ്റം.

Ads By Google

എട്ട് പാട്ടുകളാണ് സിനിമയില്‍ മൊത്തമുള്ളത്. യാത്രക്കിടെ കണ്ടുമുട്ടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് അറേബ്യന്‍ സഫാരി പറയുന്നത്. ലക്ഷ്മി റായ്, മല്ലിക, നരേന്‍, ജാവേദ് ജാഫ്രിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

രണ്ട് ഗാനങ്ങള്‍ ഈ സിനിമക്ക് വേണ്ടി വിജയ് ഒരുക്കിക്കഴിഞ്ഞെന്ന്  സംവിധായകന്‍ സഞ്ജീവ് ശിവന്‍ പറഞ്ഞു. പാട്ടുകള്‍ക്ക് പുത്തന്‍ അനുഭൂതി ഉണ്ടാക്കാനാണ് വിജയ് യേശുദാസിനെ താന്‍ ഇതിലേക്ക്  ക്ഷണിച്ചതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. വിജയ് അത് ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ടെന്നും സഞ്ജീവ് ശിവന്‍  പറഞ്ഞു.

അതേസമയം ഗായകനായി തുടരുമെന്നും സ്ഥിരമായി സംഗീത സംവിധായകനാകാന്‍ താത്പര്യമില്ലെന്നും  വിജയ് പറഞ്ഞു. സംഗീത സംവിധായകനാകാന്‍ അവസരവും പ്രോത്സാഹനവും തന്നതിന് സഞ്ജീവ് ശിവനോട് ഏറെ കടപ്പാടുണ്ടെന്നും വിജയ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഞാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ മറ്റ് ഗായകരെ കൊണ്ട് പാടിക്കന്‍ ആഗ്രഹിക്കമുണ്ടെന്നും ഇതിലെ ഒരു ഗാനം അച്ഛനാകും പാടുകയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.