രജനി കഴിഞ്ഞാല്‍ തെന്നിന്ത്യയിലെ ഏത് നടനെയാണ് മലയാള സിനിമയില്‍ കാണേണ്ടതെന്ന് ചോദിച്ചാല്‍ ഇളയദളപതി വിജയ്‌യുടെ പേരാവും മലയാളികള്‍ പറയുക. മലായാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമായോ?

എസ്.എന്‍. സ്വാമി തിരക്കഥയില്‍ തയ്യാറാകുന്ന കരുത്തന്‍ എന്ന ചിത്രത്തില്‍ വിജയ് നായകനാകുമെന്ന വാര്‍ത്ത പ്രചരിച്ചിന്നു. മറ്റെല്ലാം കഴിഞ്ഞു ഇനി വിജയ്‌യുടെ ഡേറ്റ് മാത്രം ലഭിച്ചാല്‍ മതിയെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

Subscribe Us:

എന്നാല്‍ വിജയ്‌യുടെ മലയാളം അരങ്ങേറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് വിജയ്‌യുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. വിജയിയെ സിനിമയ്ക്ക് വേണ്ടി സമീപിച്ചിരുന്നെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം കോളീവുഡില്‍ തിരക്കിലാണെന്നുമാണ് എസ്.എന്‍. സ്വാമിയുടെ പ്രതികരണം.

അങ്ങനെയെങ്കില്‍ വിജയ്‌യുടെ വരവിനായി മലയാളികള്‍ ഇനിയും രണ്ട് വര്‍ഷംകൂടി കാത്തിരിക്കേണ്ടിവരും.