എഡിറ്റര്‍
എഡിറ്റര്‍
ഏക് താ ടൈഗറുമായി കോളിവുഡില്‍ വിജയ്
എഡിറ്റര്‍
Monday 27th August 2012 9:19am

ചെന്നൈ: ദിവസവും പുതിയ പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് സല്‍മാന്റെ ഏക് താ ടൈഗര്‍. ഇപ്പോഴിതാ ചിത്രം കോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നു. ഇളയദളപതി വിജയ് ആണ് ചിത്രം കോളിവുഡിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ അഭിനേതാക്കളെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഏക് താ ടൈഗര്‍ തമിഴില്‍ റീമേക്ക് ചെയ്യാനുള്ള അവകാശം എഡിറ്റര്‍ മോഹന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജയ് നായകനായ വേലായുധം സംവിധാനം ചെയ്ത ജയം രാജ ചിത്രം സംവിധാനം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ജയം രാജ- വിജയ് കൂട്ടുകെട്ടിലാണ് ഏക് താ ടൈഗര്‍ ഒരുങ്ങുന്നതെന്നാണ് പുതിയ വാര്‍ത്ത.

സല്‍മാന്‍ഖാനും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയ ഏക് താ ടൈഗര്‍ ഇതിനകം തന്നെ നൂറുകോടി ഗ്രൂപ്പിലെത്തി. ചിത്രത്തില്‍ റോയുടെ ചാരനായാണ് സല്‍മാന്‍ വേഷമിട്ടത്.

Advertisement