എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലും വിജയും ഒന്നിക്കുന്നു
എഡിറ്റര്‍
Thursday 10th January 2013 4:14pm

ഇളയദളപതി വിജയും മലായാളികളുടെ ലാലേട്ടനും ഒന്നിക്കുന്നു. പ്രശസ്ത നിര്‍മാതാവ് ആര്‍.ബി ചൗധരിയുടെ ‘ജില്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത്.

Ads By Google

നേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായികയെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ചുള്ള സൂചനയൊന്നും ലഭ്യമായിട്ടില്ല.

വിജയ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ ജില്ലയുടെ ഷൂട്ടിങ് ആരംഭിക്കും. ഏപ്രില്‍-മെയ് മാസത്തിലാവും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

നേരത്തേ മോഹന്‍ലാലും വിജയും ഒന്നിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അത് നീണ്ടുപോകുകയായിരുന്നു. പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

Advertisement