Categories

സാമ്പത്തിക ക്രമേക്കേട് കേസില്‍ വിജയ് മല്യയ്ക്ക് ജാമ്യം

ലണ്ടന്‍: സാമ്പത്തിക ക്രമേക്കേടില്‍ മദ്യരാജാവ് വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ലണ്ടനിലെ വസതിയില്‍ നിന്നാണ് മല്ല്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ വായ്പാ തട്ടിപ്പ് കേസില്‍ മല്യക്കെതിരെ ഇന്ത്യന്‍ കോടതികള്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.


Also Read: അഭിമുഖത്തിന് പിന്നാലെ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു


രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയിനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് മല്യക്കെതിരായ കേസ്. കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ രാജ്യം വിട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.

സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്‌ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

Tagged with: