ബിര്‍മിങ്ങാം: ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രഥമ മത്സരത്തിന് ഇന്ത്യ ഇന്നലെ പാകിസ്താനെതിരെ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ നിരവധി വി.ഐ.പികളും സെലിബ്രിറ്റികളുമായിരുന്നു കളി കാണാനെത്തിയത്. എന്നാല്‍ ഇവര്‍ക്കെല്ലാം മേലെ ക്യാമറകണ്ണുകള്‍ മറ്റൊരാളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. കളി കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് താരമായി മാറിയത്.


Also read ‘ചില്ലറ’ ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല; അമിത് ഷാ യുമായുള്ള കൂടിക്കാഴ്ചക്കെതിരെ ഗീവര്‍ഗീസ് കുറിലോസ്

Subscribe Us:

ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള മല്യ ഐ.പി.എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു. സ്വത്ത് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ടീമിന്റെ ഉടമസ്ഥതയില്‍ നിന്നും മല്യ പിന്മാറുന്നത്. അതിനു മുമ്പ് ടീമിന്റെ മത്സരങ്ങളെല്ലാം ഗ്യാലറിയിലെത്തി മല്യ കാണാറുണ്ടായിരുന്നു.


Dont miss ഇനി കേരളത്തിലെത്തുക തന്റെ ജന്മദിനത്തില്‍; അന്നെങ്കിലും ചീത്ത പറയിപ്പിക്കരുത്; നേതാക്കളോട് അമിത് ഷാ


മുന്‍ ഇന്ത്യന്‍ താരമായ ഗവാസ്‌കറുമായി ഇടപഴകുന്ന മല്യയുടെ ചിത്രത്തില്‍ ഇരുവരും മൊബൈല്‍ നോക്കി നില്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്.