ലണ്ടന്‍: ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ താരങ്ങളെത്തുമ്പോള്‍ ആര്‍പ്പു വിളികള്‍ ഉയരുന്നത് സാധാരണ സംഭവമാണ്. താരങ്ങളെ കൂവി വിളിക്കുന്നതും പ്രതിഷേധം ഉയയരുന്നതും സ്വാഭാവികം തന്നെ. എന്നാല്‍ കളികാണാനെത്തിയ ആരാധകനെതിരെ പ്രതിഷേധം ഉയരുന്നത് അപൂര്‍വ്വ സംഭവമാണ്. ഇന്ന് അത്തരത്തിലൊരും രംഗത്തിനാണ് ഇന്ത്യാ- ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ്‌ട്രോഫി സാക്ഷ്യം വഹിച്ചത്.


Also read കര്‍ഷക സമരത്തിന്റെ പേരില്‍ 80 കാരിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; സമരക്കാരെ തിരഞ്ഞുവന്ന പൊലീസ് വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നെന്ന് ആരോപണം


ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് നാടുവിട്ട വിവാദ വ്യവസായിയും പിന്നീട് കോടതി പിടികിട്ടാപുളളിയായി പ്രഖ്യാപിക്കുകയും ചെയ്ത വിജയ് മല്യയെ കളികാണാനെത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തെ കൂവി വരവേറ്റത്. ഓവല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് വരുന്നതിനിടെയാണ് വിജയ് മല്യയെ കളളനെന്ന് വിളിച്ച് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

‘കള്ളന്‍ കള്ളന്‍, മല്യ ഒരു കളളനാണ്, അയാളൊരു കളളനാണ്’ തുടങ്ങിയ വാക്കുകള്‍ കാണികള്‍ ഒന്നടങ്കം വിളിച്ച പറയുകയായിരുന്നു. കഴിഞ്ഞദിവസം ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ മല്യയെത്തിയത് വാര്‍ത്തയായപ്പോള്‍ താന്‍ ഇനിയുള്ള മത്സരങ്ങള്‍ക്കും ഉണ്ടാകുമെന്ന മല്യ പ്രതികരിച്ചിരുന്നു.

അന്ന് കളി കാണാനെത്തിയ മല്യ മുന്‍ ഇന്ത്യന്‍ നായകനും കമന്റേറുമായ സുനില്‍ ഗാവസ്‌കര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഒരു ചാരിറ്റി പ്രോഗ്രാം വേദിയിലേക്ക് ക്ഷണിക്കാതെയെത്തിയതും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം മത്സരം കാണാനെത്തിയ മല്യക്ക് ആരാധകര്‍ പണി കൊടുത്തത്.


Dont mis കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള മല്യ ഐ.പി.എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഉടമയായിരുന്നു. സ്വത്ത് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ടീമിന്റെ ഉടമസ്ഥതയില്‍ നിന്നും മല്യ പിന്മാറുന്നത്. അതിനു മുമ്പ് ടീമിന്റെ മത്സരങ്ങളെല്ലാം ഗ്യാലറിയിലെത്തി മല്യ കാണാറുണ്ടായിരുന്നു.

രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് മല്യയെ രാജ്യത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കളികള്‍ ആസ്വദിച്ച് ഇംഗ്ലണ്ടില്‍ കഴിയുന്ന വ്യവസായിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നത്. നേരത്തെ സ്‌കോട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത മല്യയെ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്തായാലും കളി കാണാനെത്തിയ മല്യക്ക് ഇന്ത്യന്‍ ആരാധകര്‍ നല്ല പണിയാണ് നല്‍കിയിരിക്കുന്നത്.


You must read this  ‘ഇതിനെ പാകിസ്ഥാന്‍ സാരിയെന്നു വിളിക്കുമോ?’ സാരിയെ വര്‍ഗീയവത്കരിച്ച രവീണയ്ക്ക് കേരളാ സാരി ധരിച്ച് ഷെഹ്‌ല റാഷിദിന്റെ മറുപടി