മടങ്ങിവരവില്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സേനാംഗങ്ങള്‍ ഒരുക്കിയ വിരുന്നിലേക്ക് പറന്നിറങ്ങിയ വിജയ് കുമാര്‍ വെള്ളി നേട്ടത്തിന്റെ വിലയെന്തെന്ന് ശരിക്കും അറിഞ്ഞു.

Subscribe Us:

വിമാനം മണ്ണിലിറങ്ങിയ നിമിഷം വിമാനത്താവളത്തില്‍ ദേശീയ ഗാനം മുഴങ്ങി. മൂന്നാം ടെര്‍മിനലിലൂടെ വിജയ് കുമാര്‍ പുറത്തിറങ്ങി. വാദ്യഘോഷങ്ങളും ജയ്‌വിളികളും പശ്ചാത്തലമൊരുക്കിയ അന്തരീക്ഷത്തിലേക്ക് കൈവീശി വിജയ് മെല്ലെ നീങ്ങി. സേനാ ആസ്ഥാനത്തേക്ക് തുറന്ന ജീപ്പില്‍ വിജയിനെ ആനയിച്ചു.