എഡിറ്റര്‍
എഡിറ്റര്‍
വിജയ് ഇളയസഹോദരനെപ്പോലെ: മോഹന്‍ലാല്‍
എഡിറ്റര്‍
Friday 7th June 2013 11:55am

mohanlal-vijay

തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയോട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനും പ്രിയം. ജില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്.

ആദ്യമായാണ് വിജയ്‌യും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ ഇരുവരും മത്സരിച്ച് അഭിനയിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Ads By Google

വിജയ്‌യെ തന്റെ ഇളയ സഹോദരനെ പ്പോലെയാണ് കാണുന്നതെന്നാണ് ലാലേട്ടന്‍ പറയുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ചു തുടങ്ങിയതോടെ താനും അദ്ദേഹത്തിന്റെ ഒരു ഫാനായി മാറിയെന്നും ലാല്‍ പറയുന്നു.

കരൈക്കുടിയില്‍ വെച്ചാണ് ഞാന്‍ ജില്ല ടീമിനൊപ്പം ഷൂട്ടിങ്ങിന് ചേര്‍ന്നത്. വിജയ്‌യുടെ ഷൂട്ടിങ് അധികവും ചെന്നെയില്‍ വെച്ചായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞങ്ങള്‍ ഇരുവരും ഒന്നിച്ച് സെറ്റിലെത്തുന്നത്.

വളരെ മുന്‍പ് തന്നെ എനിയ്ക്ക് അദ്ദേഹത്തെ അറിയാം. ചില ചടങ്ങുകളിലൊക്കെ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാണ് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിയുന്നത്. എന്റെ ഒരു ഇളയ സഹോദരനെപ്പോലാണ് വിജയ്‌യെ തോന്നുന്നത്.

താരജാടയോ താരപരിവേഷമോ ഇല്ലാത്ത വെറും ഒരു സാധാരണക്കാരനാണ് അദ്ദേഹം. പല താരങ്ങളും ഭൂമിയിലായിരിക്കില്ല ജീവിക്കുന്നത്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തനാണ് വിജയ്.

അതുതന്നെയാണ് അദ്ദേഹത്തോടുള്ള സ്‌നേഹവും. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും അദ്ദേഹത്തിന് വലിയൊരു ഫാന്‍സ് ഉണ്ടെന്നതിന്റെ കാരണവും ഇത് തന്നെയാണെന്നാണ് തോന്നുന്നത്. – മോഹന്‍ലാല്‍ പറഞ്ഞു.

2009 ല്‍ പുറത്തിറങ്ങിയ ഉന്നെപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇതിന് മുന്‍പ് തമിഴില്‍ വേഷമിട്ടത്. കമല്‍ഹാസനായിരുന്നു ചിത്രത്തിലെ മറ്റൊരു താരം.

ആ ഒരു അനുഭവം തന്നെയാണ് തന്നെ വീണ്ടും തമിഴിലേക്ക് ആകര്‍ഷിച്ചതെന്നും ലാല്‍ പറയുന്നു. കമല്‍ഹാസന്‍ എന്ന സൂപ്പര്‍സ്റ്റാറിനൊപ്പം അന്ന് അഭിനയിക്കാന്‍ സാധിച്ചുവെങ്കില്‍ ഇന്ന് മറ്റൊരു സൂപ്പര്‍സ്റ്റാറായ വിജയ് യ്‌ക്കൊപ്പം വേഷമിടാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നെന്നും ലാല്‍ പറയുന്നു.

Advertisement