ഒറ്റപ്പാലം: ഇളയദളപതി വിജയ് നായകനാകുന്ന തമിഴ് പടം കാവലന്റെ ലൊക്കേഷനുകളില്‍ കേരളത്തിലെ ഒറ്റപ്പാലവും. ഒറ്റപ്പാലത്തെ വരിക്കശ്ശേരി മനയിലാണ് ഷൂട്ടിംഗ് നടക്കുന്നത്.
ദീലീപ്-നയന്‍താര ജോഡികള്‍ സൂപ്പര്‍ഹിറ്റാക്കിയ ബോഡീഗാഡിന്റെ റീമേക്കാണ് കാവലന്‍. അസിനാണ് വിജയിയുടെ നായികയായെത്തുന്നത്. പോക്കരിയ്ക്കുശേഷം അസിന്‍ വിജയ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം കൂടിയാണിത്.
മലയാള സിനിമാ ലോക്കേഷനുകള്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ലൊക്കേഷനായ വരിക്കശ്ശേരി മന ഇളയ ദളപതിയെ ഒരുപാടാകര്‍ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ വിജയ് ഫാന്‍സിന്റെ ആഘോഷം കൂടിയായപ്പോള്‍ വിജയ് ശരിക്കും ത്രില്ലിലാണ്.