തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.ഡി.എം.കെ വിജയിച്ചപ്പോള്‍ ജയാമ്മയുടെ വീടായ പോയസ് ഗാര്‍ഡനിലെത്തി ആദ്യം അഭിനന്ദിച്ചത് ഇളയദളപതി വിജയ് ആയിരുന്നു. അവിടെ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയ് യുടെ പ്രതികരണം

നല്ല സന്തോഷത്തിലാണല്ലോ?

അമ്മ ഇലക്ഷനില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചതില്‍ ഞാന്‍ നല്ല സന്തോഷത്തിലാണ്. തുടക്കത്തില്‍ തന്നെ വിജയിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല.

ഈ മാറ്റം മുന്‍പേ തീരുമാനിക്കപ്പെട്ടതാണെന്നാണോ പറയുന്നത്?

ഒരു മാറ്റം അനിവാര്യമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ശരിയായ വിധികുറിച്ചു. ഞാന്‍ മാത്രമല്ല രാജ്യം മുഴുവനും അമ്മ തിരിച്ച് അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ചുവെന്നറിയുന്നതില്‍ സന്തോഷമുണ്ട്.

ഇലക്ഷനുവേണ്ടി നിങ്ങളുടെ ഫാന്‍സ് നന്നായി പ്രവര്‍ത്തിച്ചില്ലേ

ഞാന്‍ പറഞ്ഞതുകൊണ്ടുമാത്രം പകലും രാത്രിയും എ.ഐ.ഡി.എം.കെയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച എന്റെ ഫാന്‍സിനോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

രാഷ്ട്രീയത്തില്‍ സജീവമാകാനുദ്ദേശിക്കുന്നുണ്ടോ?

ഇപ്പോഴില്ല. അതിനായി ഞാന്‍ ഒരുങ്ങിയിട്ടില്ല. അമ്മയ്ക്ക് എല്ലാ വിജയവും നേരുന്നു.