എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു
എഡിറ്റര്‍
Friday 31st January 2014 12:53pm

bhahuguna

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു.

ആറുമാസമായി സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്പ്രതിനിധി സംഘങ്ങള്‍ തുടര്‍ച്ചയായി ദല്‍ഹിയിലെത്തി നേതൃമാറ്റം ആവശ്യപ്പെട്ടുവരികയായിരുന്നു.

പാര്‍ട്ടിയുടെ ആഗ്രഹപ്രകാരമാണ് രാജിയെന്ന് ബഹുഗുണ പറഞ്ഞു. കേന്ദ്രമന്ത്രി ഹരീഷ് റാവത്തിന് അദ്ദേഹം ചുമതല കൈമാറി.

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടതു മുതല്‍ ബഹുഗുണയ്‌ക്കെതിരെ സംസ്ഥാനത്തു വിമത നീക്കം തുടങ്ങിയിരുന്നു. കാര്യക്ഷമതയില്ലാത്ത മുഖ്യമന്ത്രിയെന്നായിരുന്നു പ്രധാന ആരോപണം.

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തെ നേരിട്ടതിലും ബഹുഗുണയുടെ നേതൃത്വം വിമര്‍ശനവിധയേമായി.

കഴിഞ്ഞവട്ടം സംസ്ഥാനത്തു കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ റാവത്തിനാണു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്.

എന്നാല്‍ പിന്നീട് സോണിയ, ബഹുഗുണയ്ക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു.

നിയമസഭയില്‍ 33 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഏഴംഗ പുരോഗമന ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയുണ്ട്. എഴുപതംഗ സഭയില്‍ ബി.ജെ.പിയുടെ അംഗബലം 30 ആണ് .

Advertisement