എഡിറ്റര്‍
എഡിറ്റര്‍
വിജയ് ബാബു നായകനാവുന്നു
എഡിറ്റര്‍
Friday 8th November 2013 10:45pm

vijay-babu

മലയാളികള്‍ക്ക് അത്ര പരിചയമുള്ള മുഖമൊന്നുമല്ല വിജയ് ബാബുവിന്റേത്. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലാണ് വിജയ് ബാബു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് ഹണി ബീയില്‍ കണ്ടു. ഏറ്റവും പുതിയതായി മങ്കി പെന്‍ എന്ന കുട്ടികളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷവും വിജയ് ബാബു കൈകാര്യം ചെയ്തു.

അടുത്തതായി ലാല്‍ജോസിന്റെ നായകനാവാനുള്ള തയ്യാറെടുപ്പിലാണ് വിജയ്.

സിനിമയെ കുറിച്ച് ലാല്‍ ജോസ് സംസാരിച്ചുവെന്നും വളരെ സന്തോഷമുണ്ടെന്നും വിജയ് പ്രതികരിച്ചു.
പുതിയ സിനിമയുടെ കഥ ലാല്‍ജോസിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമായത് കൊണ്ടാവാം തന്നെ സമീപിച്ചത്- വിജയ് പറഞ്ഞു.

Advertisement