Categories

സാന്ദ്രയുടേയും വിജയുടേയും ‘കല്യാണം’

sandra-and-vijay

ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്ത് ചുവടുറപ്പിച്ച സാന്ദ്ര തോമസും ചിത്രത്തിലെ അഭിനേതാവായ വിജയ് ബാബുവും ഒന്നിക്കുന്നു.

തെറ്റിദ്ധരിക്കല്ലേ, ഒന്നിക്കുന്നത് ജീവിതത്തിലല്ല, അടുത്ത ചിത്രത്തിലാണ്. കല്യാണം എന്നാണ് സിനിമയുടെ പേര്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌യും സാന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും ഇവര്‍ തന്നെയായിരുന്നു.

ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിറ്റി ഓഫ് ഗോഡ് , ആമേന്‍ തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്.

ബോക്‌സ് ഓഫീസില്‍ ഹിറ്റായ ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ സാമ്പത്തികമായും നേട്ടമുണ്ടാക്കിയിരുന്നു.