എഡിറ്റര്‍
എഡിറ്റര്‍
വിജയ്‌യുടെ നായികയായി അമലാ പോള്‍
എഡിറ്റര്‍
Thursday 22nd November 2012 10:55am

മലയാളസിനിമയില്‍ ഒന്ന് തലകാണിക്കാന്‍ ഏറെ പരിശ്രമിച്ച അമലാ പോളിനെ ഒരു കാലത്ത് ഇവിടുത്തെ പ്രശസ്തരായ സംവിധായകരൊന്നും ഒന്ന് ശ്രദ്ധിച്ചിരുന്ന് പോലുമില്ല. പിന്നെ തമിഴിലേക്ക് ചേക്കേറിയ അമലയ്ക്ക് അവിടെ ലഭിച്ചതാകട്ടെ വമ്പന്‍ ഓഫറുകളും.

Ads By Google

തമിഴില്‍ തിരക്കായതോടെയാണ് അമലയെ മലയാള സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പിന്നെ അമലയുടെ ഡേറ്റിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ റണ്‍ ബേബി റണ്‍ എന്ന ജോഷി ചിത്രത്തില്‍ അമല തകര്‍ത്തഭിനയിക്കുകയും ചെയ്തു.

ഇപ്പോഴിതാ കേള്‍ക്കുന്നു ഇളയദളപതിയുടെ അടുത്ത ചിത്രത്തിലെ നായിക അമലയാണെന്ന്. ചിത്രതത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. എ.എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിക്രമിനെ നായകനായിക്കിയെടുത്ത താണ്ഡവത്തിന് ശേഷമാണ് വിജയിയെ നായകനാക്കി എ.എല്‍ വിജയ് പുതിയ ചിത്രമെടുക്കുന്നത്.

ചിത്രത്തിന്റെ പേരിനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യമായാണ് വിജയ്‌യും എ.എല്‍ വിജയും ഒന്നിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മുംബൈ, സ്‌പെയ്ന്‍ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

ചിത്രത്തിലേക്ക് സാമന്ത, യാമിനി ഗൗതം എന്നിവരെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഒടുവില്‍ നറുക്ക് അമലയ്ക്ക് വീഴുകയായിരുന്നു. സത്യരാജ്, സന്താനം, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisement