ice cream investigationതൃശൂര്‍: വില്‍പന നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ജയനന്ദകുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യാപാരിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് നടപടി. വില്‍പന നികുതി വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരായ ശങ്കരനാരായണന്‍, ഹരി എന്നിവരെയും അന്വേഷണപരിധിയില്‍ പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ സ്വദേശി നിക്‌സണ്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മണിച്ചെയ്ന്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കാനായി ജയനന്ദകുമാര്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു.