Administrator
Administrator
പാമോലിന്‍ കേസ്: വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫ പിന്‍മാറി
Administrator
Saturday 24th September 2011 11:18am

courtതിരുവനന്തപുരം: പാമോലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫ പിന്മാറി. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പാമോയില്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയുടെ വിധിയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് കേസ് സ്വമേധയാ പരിഗണിക്കാന്‍ ജഡ്ജി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം പറഞ്ഞതനുസരിച്ച് ഇന്ന് കേസ് പരിഗണിച്ച ജഡ്ജി പിന്മാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.

കേസ് തുടര്‍ന്ന് പരിഗണിക്കാന്‍ തനിക്ക് കഴിയില്ല. കേസ് മറ്റേതെങ്കിലും കോടതിയില്‍ എല്‍പ്പിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയോട് താന്‍ ആവശ്യപ്പെടുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാമോലിന്‍ കേസില്‍ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാണ് താന്‍ തീരുമാനമെടുത്തത്. എന്നാല്‍ മാധ്യമങ്ങള്‍ വഴി തന്നെ പലരും വ്യക്തിപരമായി അധിക്ഷേപിച്ചു. ഈ സാഹചര്യത്തില്‍ കേസില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം വേണമെന്ന ജഡ്ജിയുടെ വിധിയാണ് വിവാദമായത്. കോടതിവിധിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു. ജഡ്ജിന്റെ വിധിയ്‌ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമുയര്‍ന്നിരുന്നു.

Advertisement