Categories

ബ്രഹ്മപുരം: വിജിലന്‍സ് അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

umman-chandyതിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ 18 കോടി രൂപയിലേറെ നഷ്ടമുണ്ടായതിനെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യസംസ്‌കരണ പ്ലാന്റ് പണിയുന്നതിനുള്ള കോണ്‍ട്രാക്ടില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. പ്ലാന്റിന്റെ നിര്‍മ്മാണത്തിലും അപാകതയുണ്ടായിരുന്നു. പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, ധാരണകളും കോര്‍പ്പറേഷന് പുറത്താണ് നടന്നത്. ഇത് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

20 കോടിയോളം രൂപ മുതല്‍മുടക്കിയാണ് കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു കൊല്ലം കഴിയുന്നതിന് മുമ്പുതന്നെപ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.