തിരുവനന്തപുരം: കെ.സുധാകരന്‍ എം.പിയ്‌ക്കെതിരെ വിജിലന്‍സ് കേസ്. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയായെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ്.

അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് സ്വമേധയാ കേസ് ഏടുക്കുകയായിരുന്നു. വിജിലന്‍സ് പൂജപ്പുര യൂണിറ്റാണ് കേസെടുത്തത്. വിജിലന്‍സ് എസ്.പി ബി.അശോകനാണ് അന്വേഷണ ചുമതല

Subscribe Us:

സുധാകരന്റെ പ്രസ്താവനയെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ, തെളിവുനല്‍കാനോ സുധാകരന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസെടുത്തത്.

ഇടമലയാര്‍കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള യോഗത്തില്‍ സംസാരിക്കവെയാണ് സുധാകരന്‍ വിവാദം പരാമര്‍ശം നടത്തിയത്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്‍ലൈസന്‍സ് ലഭിക്കാനായി സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപാ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ പിന്നീട് പ്രത്യേകദൂതനെ അയച്ച് വീണ്ടുമൊരു 15ലക്ഷം കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.