Administrator
Administrator
വിജിലന്റ് അവാര്‍ഡ് ഹംസ ആലുങ്ങലിന്
Administrator
Tuesday 7th December 2010 10:34am

കോഴിക്കോട്: അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എ എച്ച് ആര്‍) സംസ്ഥാന കമ്മിറ്റി കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ വിജിലന്റ് അവാര്‍ഡിന് സിറാജ് ദിനപത്രം കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്ററായ ഹംസ ആലുങ്ങല്‍ അര്‍ഹനായി. സിറാജില്‍ 2009 ഒക്‌ടോബര്‍ പത്തുമുതല്‍ 16 വരെയായി പ്രസിദ്ധീകരിച്ച ഈ കുഞ്ഞുങ്ങളുടെ രക്തം നമ്മോട് നിലവിളിക്കുന്നു എന്ന അന്വേഷണ പരമ്പരക്കാണ് പുരസ്‌കാരം. രക്തജന്യരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരോട് അധികൃതര്‍ കാണിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ളതാണ് പരമ്പര.

അഡ്വ മഞ്ചേരി സുന്ദര്‍രാജ്, റസാഖ് പയമ്പ്രോട്ട്, ഡോ ബിജു കൊട്ടപ്പുറം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ലോക
മനുഷ്യാവകാശ ദിനമായ ഈ മാസം പത്തിന് എ എച്ച് എ കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ പി ബി സലീം അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി അവാര്‍ഡ്, ദേശീയ ശിശുവികസന കൗണ്‍സില്‍ കേരള റീജണല്‍ പുരസ്‌കാരം, സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനുള്ള പ്രഥമ ഗീവര്‍ഗീസ് ദേവസ്യ മുക്കാടന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തില്‍ പരേതനായ ആലുങ്ങല്‍ അബ്ദുവിന്റേയും ഖദീജയുടേയും മകനാണ്. പുഴ വിളിക്കുന്നു, കഥകള്‍, മഴതോരാതെ (നോവല്‍) പരിഭവങ്ങളില്ലാതെ (കുട്ടികളുടെ നോവല്‍) മുറിവേറ്റു വീണവരുടെ സാക്ഷിമൊഴികള്‍ (എച്ച് ഐ വി ബാധിതരുടെ കഥനങ്ങള്‍) കലികാലത്തെ കൗമാരങ്ങള്‍ എന്നിവ കൃതികളാണ്.

Advertisement