തിരുവന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഇറക്കുമതിയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് അന്വേഷണം സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ത്വരിതന്വേഷണ റിപ്പോര്‍ട്ട് നല്‍കി.

തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശത്തോടെയാണ് കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ഇടപെട്ടതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെ നടത്തിയ ത്വരിതാന്വേഷണത്തിലാണ് മന്ത്രിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി കൊണ്ട് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.


Also Read: സച്ചിനും മുകളിലേക്ക്; ഓസീസ് പരമ്പരയില്‍ കോഹ്‌ലിയ്ക്ക് മുന്നില്‍ തകരുക സച്ചിന്റെ ഈ റെക്കോര്‍ഡും


വി.ഡി സതീശനായിരുന്നു മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ആദ്യം ആരോപണമുന്നയിച്ചത്. ആരോപണത്തെ തള്ളി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. തിരിമറി തെളിഞ്ഞാല്‍ ജോലി അവസാനിപ്പിക്കും, തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രതികരണം.