തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബന്ധുവിന് കാസര്‍ഗോഡ് ഭൂമി പതിച്ചു നല്‍കിയെന്ന കേസിന്‍മേല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ചോദ്യം ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ പി.എ യെയും ചോദ്യം ചെയ്തു. വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിനെയാണ് വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തത്.

ഇന്നലെ വി.എസിനെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അദ്ദേഹത്തിന്റെ പി.എയുടെ മൊഴിയും എടുത്തിരിക്കുന്നത്. വിഎസിന്റെ മൊഴി വിജിലന്‍സ് സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്നലെ വി.എസിനെ ചോദ്യം ചെയ്ത വിജിലന്‍സ് ഉത്തരമേഖലാ എസ്.പി ഹബീബ് റഹ്മാന്റെയും ഡി.വൈ.എസ്.പി കുഞ്ഞിരാമന്റെയും നേതൃത്വത്തിലുള്ള സംഘമാണു സുരേഷിനെയും ചോദ്യം ചെയ്തത്. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കുമെന്നാണു കരുതുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമെ വിഎസിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Malayalam News
Kerala News in English

ഭൂമി പതിച്ചു നല്‍കല്‍: വിജിലന്‍സ് വി.എസിന്റെ മൊഴിയെടുത്തു