എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Saturday 2nd February 2013 12:42pm

തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതിക്കെതിരെ നല്‍കിയ ഹരജിയിലാണ് നടപടി.

Ads By Google

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അഴിമതി സംബന്ധിച്ച്  അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

തൃക്കാക്കര സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ സബ് റജിസ്ട്രാറായിരുന്ന ജെ.ഡി. ശ്രീകല ആധാരമെഴുത്തുകാരുമായി ചേര്‍ന്ന് വിലകുറച്ച് ആധാരങ്ങള്‍ രജിസ്ട്രര്‍ ചെയ്തത് സര്‍ക്കാരിന് ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നും മന്ത്രിയുടെ ഓഫിസ് ഇവരെ സംരക്ഷിച്ചുമെന്നുമാണ് ഹരജി

ജൂണ്‍ ഒന്നിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാവ് ബേബിച്ചന്‍ മുക്കാടന്‍ ആണ് പരാതി നല്‍കിയത്.

തൃക്കാക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന ശ്രീകല ആധാരങ്ങളില്‍ വില കുറച്ചു കാട്ടി രജിസ്‌ട്രേഷന്‍ നടത്തിയതിലൂടെ സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ മന്ത്രി ഇടപെട്ട് ശ്രീകലയ്ക്ക് പ്രമോഷന്‍ നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനെ എതിര്‍ത്ത രജിസ്‌ട്രേഷന്‍ ഐ.ജി വിവേകാനന്ദനെ ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയെന്നും പരാതിയില്‍ പറയുന്നു.

Advertisement