mk-muneerതൃശൂര്‍: മന്ത്രി എം.കെ മുനീറിനെതിരായ കേസില്‍ തുടരന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് നോര്‍ത്ത് ഡി.വൈ.എസ്.പി പ്രേമരാജന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുനീര്‍ റോഡ് നിര്‍മ്മാണം ടെന്‍ഡറില്ലാതെ നല്‍കിയതുവഴി സര്‍ക്കാരിന് 42 ലക്ഷം നഷ്ടംവരുത്തിയെന്നായിരുന്നു കേസ്.

മൂനീര്‍ ഒന്നാംപ്രതിയായിട്ടുള്ള കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.