തൃ­ശൂര്‍: റോഡ് നിര്‍മാണകരാറില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ മുന്‍
പൊ­തു­മ­രാമത്ത് മന്ത്രി എം കെ മുനീറിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പി­ച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2003 – 2006 ഘട്ടത്തില്‍ മഞ്ചേരി സബ് ഡിവിഷനു കീഴിലുള്ള ആലുങ്കുന്ന് – നറുക്കര റോഡ് ക­രാ­റ­കാരന് ടെന്‍ഡര്‍ തുകയേക്കാള്‍ 10% കൂട്ടി നല്‍കിയതു വഴി ഖജനാവിനു 14, 22, 649 രൂപ നഷ്ടം വരുത്തി­യ­താ­യാ­ണ് കേ­സ്. ടെന്‍ഡര്‍ വിളിക്കാതെ കരാറുകള്‍ നല്‍കിയിരുന്നതായും കുറ്റ­പ­ത്രം പ­റ­യുന്നു. മുനീര്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.