33ാം പിറന്നാളാഘോഷിക്കുന്ന തെന്നിന്ത്യന്‍ നായിക നയന്‍ താരയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കാമുകന്‍ വിഘ്‌നേഷ് ശിവന്‍. താരത്തിന് നിരവധി പേര്‍ ആശംസയുമായി രംഗത്തെത്തിയെങ്കിലും ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായത് വിഘ്‌നേഷിന്റെ സ്‌നേഹാശംസകളാണ്.

”ഞാന്‍ മാതൃകയായി കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍.

ബോള്‍ഡായിരിക്കുക സുന്ദരിയായിരിക്കുക.. അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക. നയന്‍താര എന്താണെന്ന് തെളിയിക്കുക. എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ.” എന്നാണ് വിഘ്നേശ് ട്വിറ്ററില്‍ പറഞ്ഞത്.


Read more:  മാനുഷി ഛില്ലര്‍ക്ക് ലോകസുന്ദരിപ്പട്ടം; 17 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം


നയന്‍താര ചിത്രമായ ‘നാനും റൗഡി താന്‍’ സംവിധാനം ചെയ്തത് വിഘേനേഷ് ശിവനായിരുന്നു. തങ്ങളുടെ സ്‌നേഹബന്ധം തുറന്നു പറഞ്ഞിട്ടുള്ള വിഘ്‌നേഷും നയന്‍താരയും തങ്ങളുടെ അവധിദിനാഘോഷ ചിത്രങ്ങളടക്കം പങ്കുവെച്ചിരുന്നു.