വിദ്യാബാലനും സിഗരറ്റ് വലി തുടങ്ങി. ഒന്നല്ല, രണ്ടല്ല 10 സിഗരറ്റുകളാണ് നടി ഒരുമിച്ച് വലിച്ച് തീര്‍ത്തത്. പക്ഷെ സിനിമയില്‍ മാത്രമേയുള്ളൂ.

മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നാലാമത്തെ സിഗരറ്റു മുതല്‍ വിദ്യയ്ക്ക് അസ്വസ്ഥതകളും ചുമയും അനുഭവപ്പെട്ടു. നീണ്ടു നിന്ന ചുമ കാരണം ഷൂട്ടിംഗ് അല്‍പ്പസമയം നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും അപാരമായ മന:സാന്നിദ്ധ്യത്തോടെ വിദ്യ മാനേജ് ചെയ്യുകയും ഷൂട്ടിംഗ് പുന:രാംരംഭിക്കുകയുമായിരുന്നു.

പലരും ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വലിക്കുന്ന ഈസാധനം ഇത്ര പ്രശ്‌നക്കാരനാണെന്ന് ചിത്രീകരണത്തിനിടയില്‍ നടിയ്ക്ക് ശരിയ്ക്കും ബോധ്യപ്പെട്ടു. സംവിധായകന്‍ മിലന്‍ ലുത്രിയ ഒ.കെ പറഞ്ഞശേഷം എണ്ണി നോക്കിയപ്പോള്‍ വലിച്ചു തള്ളിയത് 10 സിഗരറ്റുകളാണ്.

ഈ കഥാപാത്രത്തിന് വേണ്ടി ഏറെ വിട്ടുവീഴ്ചകള്‍ക്ക് വിദ്യ തയ്യാറായിട്ടുണ്ട്. ഇമേജ് മാറ്റിമറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ വരെ ഉപയോഗിക്കാന്‍ വ്ിദ്യ സമ്മതിച്ചു എന്നാണ് കേള്‍ക്കുന്നത്.

ഒട്ടും കൃത്രിമത്വമില്ലാതെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലൂടെ തന്റെ സിനിമ കടന്നു പോകേണ്ടതെന്ന ലുത്രിയയുടെ ആഗ്രഹം വിദ്യയിലെ നടി ഉള്‍ക്കൊള്ളുകയായിരുന്നു. അതാണ് ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത വിദ്യ ഇതിനു തയ്യാറായത്.

നേരത്തെ വൃത്തിഹീനമായ ബാത്ത്ടബില്‍ ചിത്രീകരണത്തിനിടെ ത്വക്ക് അലര്‍ജി പിടിപ്പെട്ടതും വാര്‍ത്തയായിരുന്നു.