രു സൂപ്പര്‍ ഹിറ്റ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാബാലന്‍. ഡേട്ടി പികചര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിനെത്തന്നെ ഇളക്കിമറിച്ചിരിക്കുകയാണ് അവര്‍. സിനമയെക്കുറിച്ചും വേഷത്തെക്കുറിച്ചും വിദ്യാബലന്‍ സംസാരിക്കുന്നു.

ഇഷ്‌കിയയ്ക്ക് ശേഷം നസറുദ്ദീന്‍ ഷായ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ എന്തുതോന്നി?

വളരെ ഹൃദ്യമായിരുന്നു. പ്രത്യേകിച്ചും ഓ…ല…ല എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍. ഞങ്ങള്‍ക്ക് രണ്ടുപേരെ സംബന്ധിച്ച് നല്ലൊരു അനുഭവമായിരുന്നു അത്. അദ്ദേഹം ഡാന്‍സ് ചെയ്തിട്ട് 20 വര്‍ഷം കഴിഞ്ഞെന്നു പറഞ്ഞു. ത്രിവേദ് എന്ന ചിത്രത്തിന് വേണ്ടിയായിരിക്കും അതെന്ന് എനിയ്ക്ക് തോന്നുന്നു. ഓ…ല…ലുടെ ഷൂട്ടിംഗ് ഞങ്ങള്‍ നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്.

അതില്‍ ഉരുണ്ടുരുണ്ട് താഴേക്ക് വരുന്ന ഒരു രംഗമുണ്ട്. അത് അഭിനയിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. കുറച്ച് വേദനയൊക്കെ അനുഭവിച്ചു. എങ്കിലും ആ സമയത്ത് ചിരി അടക്കാനായിരുന്നില്ല. വളരെ കൂള്‍ ആയാണ് ഞാന്‍ ആ പാട്ടില്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാലത്തെ ശില്‍പ്പങ്ങളായും പലരീതിയിലുളള പാത്രങ്ങള്‍ ഉപയോഗിച്ചും ചെയ്തു. അതില്‍ അധികവും പഴയ സിനിമയിലെ രീതിയ്ക്കനുസരിച്ചാണ് ചെയ്തത്. ഇത്തരം അവസരങ്ങളൊക്കെ വല്ലപ്പോഴും മാത്രമെ ലഭിക്കു.

ജിതേന്ദ്രയോടും ശ്രീദേവിയോടുമുള്ള ബഹുമാനസൂചകമായിട്ടാണോ പാട്ട് ചിത്രീകരിച്ചത്?

തീര്‍ച്ചയായും. അവരോടുമാത്രമല്ല. ആ കാലഘട്ടത്തോടുകൂടി ബഹുമാനമുണ്ട്.1980 കളിലെ കളറുകളും വസ്ത്രധാരണരീതിയും പാത്രങ്ങളും എല്ലാം ഞങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ ചെയ്ത എല്ലാ വേഷങ്ങളും വളരെ സാധാരണവേഷങ്ങളായിരുന്നു. ആ പാട്ടില്‍ എനിയ്ക്ക് ആകെ രണ്ടോ മൂന്നോ തവണ മാത്രമെ കോസ്റ്റിയും മാറിയിട്ടുണ്ടായിരുന്നുള്ളു.

അടുത്ത പേജില്‍ തുടരുന്നു