എഡിറ്റര്‍
എഡിറ്റര്‍
അഭിഷേക്, ഹൃതിക്, ഷാരൂഖ് എന്നിരുടെ നായികയാകാന്‍ വിദ്യക്ക് മോഹം
എഡിറ്റര്‍
Thursday 17th May 2012 3:35pm

മുംബൈ: സ്ത്രീ കേന്ദ്ര കഥാപാങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ബോളിവുഡില്‍ തകര്‍ത്തഭിനയിച്ച വിദ്യ ബാലന് അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃതിക് റോഷന്‍ എന്നിവരോടൊപ്പം നായികയായി അഭിനയിക്കാന്‍ താല്‍പര്യം. നായികക്കും നായകനും ഒരു പോലെ പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രങ്ങളിലാണ് ബോളിവുഡിലെ താര രാജക്കന്‍മാരോടൊപ്പം ക്യാമറക്കു മുന്നില്‍ എത്താന്‍ വിദ്യക്ക് മോഹം ഉദിച്ചത്.

അഭിഷേകുമൊത്തുമല്ലാതെ വിദ്യ മറ്റു രണ്ടുപേരുടെയും കൂടെ ഇതു വരെ അഭിനയിച്ചിട്ടില്ല. അതു തന്നെയാണ് വിദ്യയെ ഇവരോടൊപ്പം അഭിനയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2009ല്‍ പുറത്തിറങ്ങിയ പാ എന്ന ചിത്രത്തിലാണ് അഭിഷേകന്റെ നായികയായി വിദ്യ എത്തിയിരുന്നത്. അഭിഷേകിന്റെ അഭിനയ മികവും പായിലെ അനുഭവങ്ങളും വിദ്യക്ക് വീണ്ടും അഭിഷേകിന്റെ നായകനാകാനുള്ള താല്‍പര്യം കൂട്ടുന്നു. എന്നാല്‍ ഹൃതിക് റോഷന്റെ നായികയായി താന്‍ ഇതു വരെ അഭിനയിച്ചിട്ടില്ലെന്നതാണ് ഹൃതികിനൊപ്പം അഭിനയിക്കാന്‍ വിദ്യയെ പ്രേരിപ്പിക്കുന്നത്.

ഷാരൂഖ് ഖാനുമായി തനിക്ക് നല്ലൊരു പ്രണയ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹമെന്നും വിദ്യ പറഞ്ഞു. പ്രണയ രംഗങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന മുഖങ്ങള്‍ രാജേഷ് ഖന്നയുടെയും ഷാരൂഖ് ഖാന്റെയുമാണെന്ന് വിദ്യ സമ്മദിക്കുന്നു. ദില്‍ വാലെ ദുല്‍ഹനിയാ ലേ ജായേങ്കെ എന്ന ചിത്രത്തിലെ രാജ് എന്ന കഥാപാത്രത്തെ പോലുള്ളയാളെ ഏതൊരു പെണ്ണിന്റെയും സ്വപ്‌നമായിരിക്കുമെന്നും അതിനാല്‍ തന്നെയാണ് തനിക്ക് ഷാരുഖിനൊപ്പം പ്രണയ രംഗം അഭിനയിക്കാന്‍ താല്‍പര്യമുള്ളതെന്നും വിദ്യ പറയുന്നു.

Advertisement