ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ വനിതാഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് വിദ്യാ സ്റ്റോക്ക്‌സിനെ ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പര്‍ഗത് സിംഗിനെ 21 നെതിരേ 41 വോട്ടുകള്‍ക്കാണ് വിദ്യ പരാജയപ്പെടുത്തിയത്.

സെക്രട്ടറി ജനറലായി നിലവിലെ നരേന്ദ്ര ബത്രയെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഗുന്‍ജും ഹൈദറിനെ 44-18 നാണ് ബത്ര തോല്‍പ്പിച്ചത്. മുഷ്താഖ് അഹമ്മദാണ് ട്രഷറര്‍. വിവിധ കാരണങ്ങളാല്‍ ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.