വിദ്യാസാഗര്‍ സംഗീത സംവിധായകന്റെ വേഷം അല്പനേരത്തേക്ക് ഒന്ന് മാറുകയാണ്. നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി അവ ഹിറ്റാക്കി കഴിവ് തെളിയിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഇനി പിന്നണി ഗായകന്റെ റോളിലേക്ക് വരാനുള്ള ശ്രമത്തിലാണ് വിദ്യാസാഗര്‍.

Ads By Google

101 വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് വിദ്യാസാഗര്‍ പാടുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ബിജുമേനോന്‍,ജയസൂര്യ,കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. സംവൃത സുനില്‍, ഭാവ തുടങ്ങിയവരും നായികാ പരിവേഷത്തില്‍ എത്തും.

കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. കോമഡിക്കും കുംടുംബബന്ധത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 101 വെഡ്ഡിംഗ്‌സ് എന്നാണ് റിപ്പോര്‍ട്ട്.