എം.എസ് സുബ്ബലക്ഷ്മിയാകാന്‍ വിദ്യാബാലന്‍ ഒരുങ്ങുന്നു. പ്രശസ്ത സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുക വിദ്യായായിരിക്കും.

രാജീവ് മേനോനാണ് ഇവരുടെ ജീവിതം സിനിമയാക്കുന്നത്. ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Ads By Google

സില്‍ക്ക്‌സ്മിതയുടെ ജീവിതം പറയുന്ന  വിദ്യയുടെ ഡേര്‍ട്ടി പിക്ചര്‍  ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കാശുവാരിയ സിനിമകളില്‍ ഒന്നാണ്.

വിവാഹത്തിനു ശേഷമുള്ള മികച്ച തിരിച്ചുവരവായിരിക്കും സുബ്ബലക്ഷ്മിയെ കുറിച്ചുള്ള സിനിമയിലൂടെ വിദ്യയ്ക്ക് ലഭിക്കുക.

ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും , ദേവദാസി സമൂഹത്തിന്റെ പരിമിത സ്വാതന്ത്ര്യത്തെ സംഗീതത്താല്‍ ജയിച്ച മഹാപ്രതിഭയ്ക്കുള്ള ആദരമായിരിക്കും ഈ സിനിമയെന്നും രാജീവ് മേനോന്‍ പറഞ്ഞു.