ബോളിവുഡിലെ പല നടിമാരുടേയും സൗന്ദര്യം എം.എഎഫ്  ഹുസൈന്റെ വരകളിലൂടെ വന്നിട്ടുണ്ട്. എം.എഫ് ഹുസൈന്റെ എക്കാലത്തെയും ആരാധികയാണ്‌ മുന്‍കാല ബോളിവുഡ് നായികയായ മാധുരി ദീക്ഷിത്. യുവനായിക അനുഷ്‌ക ശര്‍മ്മവരെ ഹുസൈന്റെ മനസ്സിളക്കിയ സുന്ദരിമാരാണ്. ഇതാ ഇക്കൂട്ടത്തില്‍ ഒരു മലയാളികൂടി. മലായാളിയായ ബോളിവുഡ് താരം വിദ്യാബാലനിലാണ് ഹുസൈന്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

വിദ്യയുടെ നഗ്നത പകര്‍ത്താനുള്ള അനുമതിയും ഹുസൈന്‍ നേടിയിട്ടുണ്ട്. ഹുസൈനെ ആകര്‍ഷിച്ച നടികളുടേയെല്ലാം ചിത്രങ്ങള്‍ ഹുസൈന്‍ വരച്ചിട്ടുണ്ട്. മാധുരി തബു തുടങ്ങിയവരുടെ പിന്‍ഗാമിയാകാമെന്ന മോഹംകൊണ്ടാവാം വിദ്യ സമ്മതം മൂളിയത്. തീര്‍ത്തും നഗ്നയായിട്ടായിരിക്കാം വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍താരം സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിദ്യ ഇപ്പോള്‍.