വലിയൊരു അപകടത്തില്‍ നിന്നാണ് നടി വിദ്യാബാലന്‍ ഇന്ന് രക്ഷപ്പെട്ടത്. കഹാനിയുടെ ഷൂട്ടിംഗിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴാന്‍ പോയ വിദ്യയെ സംവിധായകന്‍ സുജോയ് ഘോഷ് രക്ഷിക്കുകയായിരുന്നു.

കൊല്‍ക്കത്ത മെട്രോ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ചിത്രീകരണം. സംഭവത്തെക്കുറിച്ച് സംവിധായകന്‍ സുജോയ് ഘോഷ് പറയുന്നു- ‘ ഷൂട്ടിംഗ് സമയത്ത് പ്ലാറ്റ്‌ഫോമില്‍ സെക്യൂരിറ്റികളെ നിര്‍ത്തിയിരുന്നു. എല്ലാസാധനങ്ങളും കൃത്യ സ്ഥാനത്തായിരുന്നു. എന്റെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് പോയി. വിദ്യയെക്കുറിച്ച് ഞങ്ങളെല്ലാവരും മറന്നു. പക്ഷെ അവര്‍ മുതിര്‍ന്ന സ്ത്രീയാണ്. സ്വയം കാര്യങ്ങള്‍ നോക്കുമെന്ന് കരുതി. പ്ലാറ്റ്‌ഫോമിന്റെ മുന്നിലൂടെ വിദ്യ ഓടുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. അവര്‍ അവിടെയുണ്ടായിരുന്ന തൂക്കം നോക്കുന്ന യന്ത്രത്തില്‍ തട്ടി ട്രാക്കിലേക്ക് വീഴാന്‍ പോയി. അവള്‍ വീഴുമെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് പിടിക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങിയാല്‍ വിദ്യ എല്ലാകാര്യവും മറക്കും.’

‘ ഇതില്‍ അമാനുഷികമായി ഒന്നുമില്ല. ഞാന്‍ ക്യാമറയ്ക്ക് പിന്നിലായിരുന്നതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അവരെ രക്ഷിക്കാനുള്ള ചിന്ത പെട്ടെന്ന് എന്റെ മനസില്‍ വന്നത് അതുകൊണ്ടാണ്. ‘ സുജോയ് വ്യക്തമാക്കി.

കഹാനിയുടെ ചിത്രീകരണത്തിന് ഈ സംഭവം യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കിയില്ലെന്നും സംവിധായകന്‍ പറയുന്നു. ഡേര്‍ട്ടി പിക്ചറിലൂടെ തെന്നിന്ത്യന്‍ മാദകറാണി സില്‍ക്ക് സ്മിതയെ അനശ്വരമാക്കിയ വിദ്യ കഹാനിയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയായാണ് വേഷമിടുന്നത്.

Malayalam news

Kerala news in English