Administrator
Administrator
എനിക്കിത്ര സെക്‌സിയാവാന്‍ പറ്റുമെന്ന് അറിഞ്ഞിരുന്നില്ല: വിദ്യാബാലന്‍
Administrator
Wednesday 29th February 2012 11:09am

vidyabalan, Silk-Smitha-Masala, dirty, sexy, seductive, dirty pictureഎനിക്കിത്ര സെക്‌സിയാവാന്‍ പറ്റുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ലെന്ന് നടി വിദ്യാബാലന്‍. ആര്‍ക്കും അങ്ങനെ തോന്നിയിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും വിദ്യ പറഞ്ഞു.

ദ ഡേര്‍ട്ടി പിക്ചറിന് മുമ്പ് എനിക്ക് ഐറ്റം നമ്പര്‍ ചെയ്യാന്‍  ഓഫര്‍ ലഭിച്ചിട്ടില്ല. എനിക്ക് അതിന് കഴിയുമെന്ന് ആര്‍ക്കും തോന്നിയിട്ടില്ല’ വിദ്യ പറഞ്ഞു.

തനിക്കത് ചെയ്യാനാവുമെന്ന് മറ്റുസംവിധായകര്‍ക്കും തോന്നിത്തുടങ്ങിയെന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ടാവണം വിധു വിനോദ് ചോപ്ര ഫെറാറി കി സവാരിയെന്ന ചിത്രത്തില്‍ ലവാനി ചെയ്യാന്‍ തന്നെ സമീപിച്ചതെന്നും വിദ്യ അഭിപ്രായപ്പെട്ടു.

ഐറ്റം നമ്പറുകള്‍ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തോടാണ് വിദ്യ ഇങ്ങനെ പ്രതികരിച്ചത്. ഐറ്റം നമ്പറുകളോട് താല്‍പര്യമില്ല. എന്നാല്‍ ലവാനി ചെയ്യാന്‍ താല്‍പര്യമുണ്ട്. ഇഷ്‌കിയ ചെയ്ത സമയത്ത് അടുത്ത മറാത്തി ചിത്രത്തില്‍ തനിക്ക് ലവാനി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഇഷ്‌കിയയുടെ നിര്‍മാതാവ് ഷെമാരോയോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് കാര്യമാക്കിയെടുത്തില്ല. ഇപ്പോള്‍ ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങിയശേഷമാണ് അവരെന്നെ ലവാനി ചെയ്യാന്‍ ക്ഷണിച്ചത്. എന്നാല്‍ കഹാനിയുടെ ചിത്രീകരണത്തിരക്കിലായതിനാല്‍ ആ ക്ഷണം നിരസിക്കേണ്ടി വന്നു- വിദ്യ പറഞ്ഞു.

പരീക്ഷണങ്ങളോട് താന്‍ തുറന്ന മനോഭാവമാണ് കാണിക്കുന്നതെന്ന് ആളുകള്‍ തിരിച്ചറിഞ്ഞ ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ എന്നെ മനസില്‍ കണ്ട് കഥാപാത്രങ്ങള്‍ തയ്യാറാക്കുന്ന എഴുത്തുകാരും സംവിധായകരും ഉണ്ടായിതുടങ്ങി. എല്ലാതരം റോളുകള്‍ ചെയ്യാനും താല്‍പര്യമുണ്ടെന്ന് നടി വ്യക്തമാക്കി.

‘സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള സിനിമയുടെ ഭാഗമാകാന്‍ ഇഷ്ടമാണ്. ഇത്തരം കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ എനിക്ക് സാധിക്കുമെന്ന് സംവിധായകര്‍ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്.’ – വിദ്യ പറഞ്ഞു.

Malayalam news

Kerala news in English

Advertisement