എഡിറ്റര്‍
എഡിറ്റര്‍
ബ്രാന്‍ഡ് അംബാസിഡറായി വിദ്യ കേരളത്തില്‍: പ്രതിഫലം വെറും 30 ലക്ഷം
എഡിറ്റര്‍
Saturday 19th May 2012 3:00pm

കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന വസ്ത്ര മേഖലയുടെ ബ്രാന്‍ഡ് അംബാസിഡറായി വിദ്യ കേരളത്തിലെത്തി. ആ വാര്‍ത്തയേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. വെറും 30 ലക്ഷം രൂപയ്ക്കാണ് വിദ്യ ബ്രാന്‍ഡ് അംബാസിഡറാവാന്‍ കരാര്‍ ചെയ്തിട്ടുള്ളത്.

മലയാറ്റൂരില്‍ വെച്ചാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇതിനായി രണ്ടുദിവസം വിദ്യ കേരളത്തില്‍ ഉണ്ടാകും. വിദ്യയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വാല്യൂ വെച്ച് നോക്കുമ്പോള്‍ ഒരു ഉത്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതിന് കോടിക്കണക്കിന് രൂപ വിദ്യയ്ക്ക് പ്രതിഫലമായി ലഭിക്കും.

ഒരു ജ്വല്ലറി ഗ്രൂപ്പ് ആരംഭിക്കാന്‍ പോകുന്ന വസ്ത്രശാലയ്ക്ക് വേണ്ടിയാണ് വിദ്യ അംബാസിഡറാകുന്നത്. വിദ്യ ജീവിക്കുന്നത് കേരളത്തില്‍ അല്ലെങ്കില്‍ കൂടി അവര്‍ ഒരു മലയാളിയാണ്. അതുമാത്രമല്ല വിദ്യയുടെ വേരുകള്‍ പലതും കേരളത്തിലാണ്. അതുകൊണ്ടൊക്കെത്തന്നെയാവാം വിദ്യ ഇത്ര കുറഞ്ഞ തുകയ്ക്ക് കരാര്‍ ഒപ്പിട്ടതും.

ബോളിവുഡില്‍ താരമൂല്യത്തിനനുസരിച്ചൊന്നുമല്ല പല താരങ്ങളും പ്രതിഫലം വാങ്ങുന്നത്. കത്രീന കൈഫും ദീപിക പദുക്കോണും വിദ്യാബാലനേക്കാള്‍ ഇരട്ടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.

കഹാനിയുടേയും ഡേട്ടി പിക്‌ചേഴ്‌സിന്റേയും വിജയം വിദ്യയുടെ മാര്‍ക്കറ്റ് വാല്യൂ ഇരട്ടിയായാണ് ഉയര്‍ത്തിയിരിക്കുന്നത്. വിദ്യയെ ഏത് നിര്‍മ്മാതാവ് അഭിനയിക്കാന്‍ വിളിച്ചാലും കണ്ണുമടച്ച്‌
2 കോടിയോ അതിലധികമോ പ്രതിഫലം നല്‍കും. എന്തായാലും കേരളത്തിലെ മറ്റ് ബിസിനസുകാര്‍  ഇനി അംബാസിഡര്‍മാരെ മാറ്റി വിദ്യയെ വിളിക്കുമോ എന്ന് കണ്ടറിയാം

Advertisement