ബോളിവുഡില്‍ വിദ്യാബാലന് ഏറെ പ്രേക്ഷകപ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു കഹാനി. നിരവധി അവാഡുകളാണ് ചിത്രത്തിലെ അഭിനയത്തിന് വിദ്യ വാങ്ങിക്കൂട്ടിയത്.

Ads By Google

എന്നാല്‍ ഇപ്പോള്‍ കഹാനിയുടെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ചാണ് സംവിധായകന്‍ ചിന്തിക്കുന്നത്. ചിത്രത്തിലെ നായികയായി വിദ്യയെ തന്നെയാണ് സംവിധായകന്‍ കാണുന്നത്.

അല്ലെങ്കിലും ആ വേഷം വിദ്യയേക്കാള്‍ നന്നായി കൈകാര്യം ചെയ്യാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

കഹാനിയുടെ രണ്ടാം ഭാഗം വരുന്നതില്‍ സംവിധായകനേക്കാള്‍ ത്രില്ലിലാണ് വിദ്യ.  രണ്ടാം ഭാഗത്തിന്റെ തിരക്കഥ വായിക്കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് വിദ്യ പറയുന്നത്.

കഹാനി എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നില്‍ ഒരുപാട് കഥകളുടണ്ടെന്ന് വിദ്യ പറയുന്നു. കഹാനി തുടങ്ങിയപ്പോള്‍ അതിനോട് സഹകരിച്ചത് ആകെ രണ്ട് പേരായിരുന്നു. ഒന്ന് ഞാനും പിന്നെ സംവിധായകന്‍ സുജോയുമായിരുന്നു.

പിന്നീട് മറ്റുചിലരും ഞങ്ങളോടൊപ്പം ചേര്‍ന്നു. നല്ലൊരു സിനിമയ്ക്കായായിരുന്നു എല്ലാവരും ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമയായിരിക്കണം നല്‍കേണ്ടതെന്ന ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിനായി 100 ശതമാനം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു.

ഇനി കഹാനിയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. അവരുടെ ആ പ്രതീക്ഷ നിലനിര്‍ത്താനാവും ഇനി സംവിധായകന്റേയും തന്റേയും ശ്രമമെന്നും വിദ്യ പറയുന്നു.