കുറേ കാലമായി തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന വിവാദങ്ങള്‍ക്ക് വിദ്യാ ബാലന്‍ ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ്. യു. ടി. വിയിലെ സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള ബന്ധം വിദ്യ സമ്മതിച്ചു. വെറുതെ സമ്മതിക്കുകയല്ല, റോയ് കപൂറിനെച്ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്കെല്ലാം തന്നെ വിദ്യ വ്യക്തത നല്‍കിയിരിക്കുകയാണ്.

റോയ് കപൂറുമായുള്ള ബന്ധത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്ക് വിവാഹം കഴിക്കണം, നവവധു ആകണം, പക്ഷേ, ഇതുവരെ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല-വിദ്യ ഉള്ളിലിരിപ്പ് വ്യക്തമാക്കി. വിദ്യാ ബാലന്റെ വിവാഹം കഴിഞ്ഞെന്നും ഹണിമൂണിലാണെന്നും വരെ ഗോസിപ്പുകള്‍ പരന്നിരുന്നു. ഗോവയില്‍ വിദ്യയും റോയിയും വെക്കേഷന്‍ പങ്കിടുന്നതിന്റെ ചിത്രങ്ങളും വന്നിരുന്നു.

വിദ്യാ ബാലന്‍ പുതിയ വീട് വാങ്ങി റോയ് കപൂറുമൊത്ത് താമസം മാറിയെന്നും പ്രചരണം ഉണ്ടായിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ ട്വിറ്ററില്‍ വിദ്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള സന്ദേശങ്ങള്‍ നിറയുകയാണ്.