എഡിറ്റര്‍
എഡിറ്റര്‍
‘താരങ്ങള്‍ പബ്ലിക് ഫിഗറുകളാണ്,പബ്ലിക് പ്രോപ്പര്‍ട്ടികളല്ല.’; തന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച ആരാധകന് നേരെ പൊട്ടിത്തെറിച്ച് വിദ്യാ ബാലന്‍
എഡിറ്റര്‍
Tuesday 14th March 2017 11:33pm


മുംബൈ: പൊതുവെ ശാന്തയാണ് വിദ്യാ ബാലന്‍. തന്നെ കാണാന്‍ തടിച്ചു കൂടന്ന ആരാധകരെ വേദനിപ്പിക്കുന്ന വാക്കോ നോട്ടമോ പോലും ബോളിവുഡിന്റെ ലേഡി ഖാനില്‍ നിന്നുമുണ്ടാകാറില്ല. എന്നാല്‍ ഒരു ആരാധകന്റെ അതിരുവിട്ട സ്‌നേഹ പ്രകടനത്തില്‍ വിദ്യയ്ക്കു പോലും നിയന്ത്രണം വിട്ടു പോയിരിക്കുകയാണ്.

തന്റെ പുതിയ ചിത്രമായ ബീഗം ജാനിന്റെ സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ. എയര്‍പോര്‍ട്ടില്‍ വിദ്യയെ കണ്ട ഒരു ആരാധകന്‍ ഓടി അരികിലെത്തി താരത്തോടൊപ്പം സെല്‍ഫിയെടുക്കണമെന്ന് അപേക്ഷിച്ചു. പതിവു പോലെ വിദ്യ സന്തോഷപൂര്‍വ്വം അതിന് സമ്മതം മൂളി. പിന്നെ സംഭവിച്ചത് വിദ്യയെ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു.

ഫോട്ടെയുടുക്കുന്നതിനിടെ വിദ്യയുടെ അനുവാദമില്ലാതെ ആരാധകന്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും തോളില്‍ കൈയ്യിടുകയുമായിരുന്നു. തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചതിനെ വിദ്യ ചോദ്യം ചെയ്‌തെങ്കിലും ആരാധകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിദ്യ ഒരിക്കല്‍ കൂടി സെല്‍ഫി എടുക്കാന്‍ തയ്യാറായി.


Also Read: നീതിക്കായി കൈകോര്‍ത്ത് കേരളം; മിഷേലിന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധ കൂട്ടായ്മകള്‍


എന്നാല്‍ ഇത്തവണയും നിയന്ത്രണം വിട്ട ആരാധകന്‍ വിദ്യയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യ ഇയാളോട് പൊട്ടിത്തെറിക്കുകയായിരുന്നു. ‘ നിങ്ങളെന്താണ് ഈ ചെയ്യുന്നത്. മാന്യമായി പെരുമാറൂ.’ എന്നായിരുന്നു വിദ്യയുടെ പ്രതികരണം.

രംഗം വഷളായതോടെ വിദ്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. സംഭവത്തെ കുറിച്ച് പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച വിദ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ ഒരാള്‍ ദേഹത്ത് മോശമായി സ്പര്‍ശിക്കുമ്പോള്‍ അവര്‍ നമ്മുടെ അഭിമാനത്തെയാണ് സ്പര്‍ശിക്കുന്നത്. താരങ്ങള്‍ പബ്ലിക് ഫിഗറുകളാണ്. അല്ലാതെ പബ്ലിക് പ്രോപ്പര്‍ട്ടികളല്ല.’

ബീഗം ജാനിന്റെ ട്രെയിലര്‍ കാണാം

Advertisement