Categories

ടാഗോറിന്റെ ‘കാബൂളിവാല’യില്‍ വിദ്യയും ബിഗ് ബിയും

മുംബൈ: ടാഗോറിന്റെ ചെറുകഥ സിനിമയാവുന്നു . അമിതാഭും വിദ്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാ എന്ന ചിത്രത്തിനുശേഷം ബിഗ് ബിയും വിദ്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് റിഥുപര്‍ണോ ഘോഷാണ് ചിത്രമൊരുക്കുന്നത്
രവീന്ദ്രനാഥടാഗോിറിന്റെ 150ാം ജന്മവാര്‍ഷികമാണ് ഈവര്‍ഷം. ടൈറ്റില്‍ കഥാപാത്രമായ കാബൂളിവാലയായാണ് ബിഗ് ബി എത്തുന്നത്. ബദാമും ഉണക്കമുന്തിരിയും ഇഷ്ടപ്പെടുന്ന മിനിയുടെ മുതിര്‍ന്ന രൂപത്തിലാണ് വിദ്യയെത്തുന്നത്.

ടാഗോറിന്റെ ഈ ചെറുകഥ ഒരുപാടിഷ്ടപ്പെടുന്ന വിദ്യ ബാലന്റെ തന്നെ താത്പര്യമാണ ്‌റിഥുവിന് ഇത്തരം ഒരു ചിത്രമെടുക്കാന്‍ പ്രേരണയായത്.
‘ഞാനെപ്പോഴും ആലോചിക്കാറുണ്ട് കല്ല്യാണം കഴിഞ്ഞു ഭര്‍ത്ത് ഗൃഹത്തിലേക്ക് പോയ മിനിക്ക് എന്തുസംഭവിച്ചു്. തന്റെ മകളെ കാണാന്‍ തിരികെ നാട്ടിലേക്ക് പോയ കാബൂളിവാലയ്ക്കും’ വിദ്യ പറയുന്നു.

വിദ്യയിപ്പോള്‍ സുരോജ് ഘോഷിന്റെ കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലാണ്. പായില്‍ അമ്മ വേഷത്തില്‍ തിളങ്ങിയ വിദ്യ ഈ ചിത്രത്തില്‍ ഗര്‍ഭിണിയുടെ റോളിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച