എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളൊന്നും ആയില്ലേ..; ചോദ്യം ചോദിച്ചവന്റെ വായടപ്പിച്ച് വിദ്യാബാലന്റെ ചൂടന്‍ മറുപടി
എഡിറ്റര്‍
Saturday 29th April 2017 12:18pm

വിവാഹം കഴിച്ചില്ലെങ്കില്‍ എന്താ വിവാഹമൊന്നുമായില്ലേ എന്ന ചോദ്യം. വിവാഹം കഴിഞ്ഞാലോ അടുത്ത ചോദ്യം എന്തേ കുട്ടികളൊന്നും ആയില്ലേ.. ഇതാണ് പൊതുവെ കേട്ടുവരുന്ന ചോദ്യങ്ങള്‍. സാധാരണക്കാര്‍ മാത്രമല്ല സെലിബ്രറ്റികളേയും ഇതേ ചോദ്യം വേട്ടയാടുന്നുണ്ട്.

കുട്ടികളൊന്നും ആയില്ലേ? ഈ അടുത്തകാലം വരെ നടി വിദ്യാബാലനെ വിടാതെ പിന്തുടര്‍ന്ന ഒരു ചോദ്യമായിരുന്നു അത് എന്നാല്‍ ഒരൊറ്റ ചൂടന്‍ മറുപടി കൊണ്ട് ചോദ്യം ചോദിക്കുന്നവരുടെ വായടപ്പിച്ചു വിദ്യ.

എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്നായിരുന്നു വിദ്യയുടെ മറുപടി. അതില്‍പ്പിനെ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടാറില്ലെന്നും വിദ്യ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബത്തെ കുറിച്ചും മാത്രമാണ് പലര്‍ക്കും ചോദിക്കാനുള്ളത്. ആദ്യമൊക്കെ ആ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥതയായിരുന്നു. പിന്നെ അത് പരിചയമായി. ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്.


Dont Miss ഭിന്നശേഷിക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരു ചാരിറ്റി സംഘടന; ഹാന്‍ഡ് ഏഞ്ചല്‍സിനെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് കാണാം 


വിവാഹം ഒരിക്കലും തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ ബാധിച്ചിട്ടില്ല. അങ്ങനെ ബാധിക്കാനും പാടില്ല. വിവാഹത്തോടെ അവസാനിക്കുന്നതല്ലല്ലോ ആരുടേയും ജീവിതം. സിനിമയിലും വിവാഹം ആര്‍ക്കും ഒരു തടസ്സമല്ല.

വിവാഹം കഴിഞ്ഞാല്‍ ആദ്യകാലത്ത് ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ആളുകള്‍ നമ്മളെ ഒരു വ്യക്തി മാത്രമായി കാണില്ല. അപ്പോള്‍ നമ്മുടെ വ്യക്തിത്വം കാത്തൂസൂക്ഷിക്കേണ്ടത് നമ്മളാണ്. ഇക്കാര്യത്തില്‍ എനിക്ക് വിജയിക്കാനായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.’- വിദ്യ പറയുന്നു.

Advertisement