Categories

വീഡിയോകോണ്‍ വോയിസ് കോളിങ് ടാബ്ലറ്റ് വിപണിയിലേക്ക്

vediocn-tablet

ചെന്നൈ: വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനിയായ വീഡിയോകോണ്‍ മൊബൈല്‍സ് തങ്ങളുടെ ബഡ്ജറ്റ് ടാബ്ലറ്റ് മേഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ ഭാഗമായി തങ്ങളുടെ 3 ജി കോളിങ് ടാബ്ലറ്റായ വീഡിയോകോണ്‍ വി.ടി 85 സി വിപണിയിലെത്തിച്ചിരിക്കുകയാണ്. 8,999 രൂപയാണ് ഇതിന്റെ വില.

7 ഇഞ്ച് ഡിസപ്ലേയും ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് എ9 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

3000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. 2013 അവസാനത്തോടെ തന്നെ 182 മില്യണ്‍ ഉപയോക്താക്കളില്‍ ടാബ്ലറ്റ് എത്തിക്കുകയാണ് വീഡിയോകോണിന്റെ ലക്ഷ്യം.

കുറഞ്ഞ വിലയ്ക്കുള്ളില്‍ കൂടുതല്‍ ഗുണമേന്മയും ടെക്‌നോളജിയും ഉള്ള ടാബ്ലറ്റുകള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് വീഡിയോകോണ്‍ വക്താക്കള്‍ അറിയിച്ചു.

5 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 32 ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയും 1 ജിബി റാമും ഉണ്ട്.

Tagged with: