എഡിറ്റര്‍
എഡിറ്റര്‍
ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ വാങ്ങാന്‍ തയ്യാറാണെന്ന് വീഡിയോകോണ്‍
എഡിറ്റര്‍
Friday 7th September 2012 2:41pm

മുംബൈ: ഐ.പി.എല്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ വിലക്ക് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ വീഡിയോകോണ്‍ രംഗത്ത്. ഒരു ഐ.പി.എല്‍ ടീമിനെ വാങ്ങുന്നതിലൂടെ ഉപയോക്താക്കളുമായുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നതെന്ന് വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് പറഞ്ഞു.

Ads By Google

ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സാണ്  ടീമിന്റെ ഉടമസ്ഥര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവല്‍ ഡെക്കാന്‍ ക്രോണിക്കിള്‍ നേരിടുന്നത്. ടീമിന്റെ പുനര്‍ലേലത്തിലൂടെ 650 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഡെക്കാന്‍ ക്രോണിക്കിളിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവൂ.

ടീമിന് പുതിയ ഉടമകളെ ലഭിച്ചില്ലെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെയും യെസ് ബാങ്കിന്റെയും സംയുക്ത കണ്‍സോര്‍ഷ്യം ബി.സി.സി.ഐ.യെ നേരത്തേ അറിയിച്ചിരുന്നു.

Advertisement