Categories

സരിതയുമൊന്നിച്ചുള്ള ദൃശ്യങ്ങള്‍ എത്രയും വേഗം പുറത്തുവിടാന്‍ വേണുഗോപാലിന്റെ വെല്ലുവിളി

kcvs

ന്യൂഡല്‍ഹി : സരിത എസ് നായരും താനുമായുള്ള ദൃശ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ .

ദൃശ്യങ്ങള്‍ ഒരു മിനിട്ടുപോലും കാത്തിരിക്കാതെ അടിയന്തിരമായി പുറത്തു വിടണമെന്നും ഇക്കാര്യത്തില്‍ തനിക്ക് ആരുടെയും ഔദാര്യം വേണ്ടെന്നും വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കെതിരെ ശക്തമായ ക്രിമിനല്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നും നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം ഉന്നയിച്ച ആളെന്ന നില യില്‍ വി.എസിന് തെളിയിക്കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ. ജേക്കബ് മാത്യുവാണ് വെളിപ്പെടുത്തിയത്.

മന്ത്രിമാരായ എ. പി എനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്ന ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളതെന്നും രേഖാമൂലം ബിജുവിന്റെ അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ജേക്കബ് മാത്യു പറഞ്ഞിരുന്നു.

ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ളതായി ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞതായി വി.എസും വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത്് വരുന്നതിന് മുമ്പ മന്ത്രിമാര്‍ രാജിവച്ച് പുറത്ത് പോകണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.