എഡിറ്റര്‍
എഡിറ്റര്‍
‘ഹ്യൂസ് ആവര്‍ത്തിക്കുമോയെന്ന് ക്രിക്കറ്റ് ലോകം ഭയന്ന നിമിഷം’; ബാറ്റ്‌സ്മാന്‍ വീശിയടിച്ച പന്ത് തലയില്‍ കൊണ്ട് ബൗളര്‍ നിലത്തു വീണു; നിസ്സഹായരായി സഹതാരങ്ങള്‍, വീഡിയോ
എഡിറ്റര്‍
Monday 10th July 2017 12:20pm

ലണ്ടന്‍: കായിക ലോകം മുഴുവന്‍ വിറങ്ങലിച്ചു പോയ നിമിഷമായിരുന്നു എതിര്‍ ടീം താരത്തിന്റെ പന്ത് കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് ക്രീസില്‍ വീണത്. ഇന്നും ആ നടുക്കം ഓസീസ് ടീമിനെ വിട്ടു പോയിട്ടില്ല. തലയ്ക്ക് നേരേ ഓരോ പന്തു ചീറിയടുക്കുമ്പോളും കണ്ണിന് മുന്നിലൂടെ മൂളിപ്പറന്ന് പോകുമ്പോഴും അവരുടെ ഉള്ളില്‍ ആ ഓര്‍മ്മകളും മിന്നി മറയും.

സമാനമായ മറ്റൊരു സംഭവത്തിന് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. നോട്ടിംഗ്ഹാം ഷെയറിന്റെ താരമായ ലൂക്ക് ഫ്ളെച്ചറിനായിരുന്നു മത്സരത്തിനിടെ എതിര്‍ ടീം താരത്തിന്റെ ഷോട്ട് കൊണ്ട് പരുക്കേറ്റത്. ഭാഗ്യമെന്നു പറയാം ഫ്‌ളെച്ചറിന് ഗുരുതരമായ പരിക്കുകളൊന്നുമില്ല.

നോട്ടിംഗ്ഹാം ഷെയറും ബിര്‍മ്മിംഗ്ഹാം ബിയര്‍സും തമ്മിലായിരുന്നു മത്സരം. ബിയര്‍സിന്റെ ബാറ്റ്‌സ്മാന്‍ സാന്‍ ഹെയ്ന്‍ ഫ്‌ളെച്ചര്‍ എറിഞ്ഞ ഫുള്‍ ലെങ്ത് ഡെലിവറി സ്‌ട്രെയിറ്റിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. പന്തിന് ശരാശരിയിലും വേഗതയുണ്ടായിരുന്നു. എന്നാല്‍ പന്ത് നേരെ ചെന്ന് കൊണ്ടത് ഫ്‌ളെച്ചറുടെ തലയുടെ മധ്യ ഭാഗത്തായിരുന്നു.


Also Read:  കൊഹ്‌ലിയ്ക്ക് രഹാനെയോട് അസൂയയാണ്; ജസ്റ്റിസ് ഫോര്‍ രഹാനെ കാമ്പെയ്‌നുമായി സന്തോഷ് പണ്ഡിറ്റ്


ആ നിമിഷം തന്നെ വേദന സഹിക്കെ വയ്യാതെ ഫ്‌ളെച്ചര്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. തലയ്ക്ക് കൈകൊടുത്ത് വീണു കിടക്കുന്ന ഫ്‌ളെച്ചറിന് അരികിലേക്ക് സഹതാരങ്ങള്‍ ഓടിയടുത്തു. എല്ലാവരുടേയും മുഖത്ത് ഞെട്ടലും ഭയവും നിഴലിച്ചിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തങ്ങളുടെ കൂട്ടുകാരന് ചുറ്റും അവര്‍ കൂടി നിന്നു. പരസ്പരം ഒന്നു മിണ്ടാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. ഹ്യൂസ് ആവര്‍ത്തിക്കുമെന്ന് തോന്നിയ നിമിഷം.

ഉടനെ തന്നെ ടീം ഫിസിയോ ഫ്‌ളെച്ചറിന് അരികിലെത്തിയെങ്കിലും സ്ഥിതി മാറിയില്ല. ഉടനെ തന്നെ ഫ്‌ളെച്ചറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിമുഴുവന്‍ ഫ്‌ളെച്ചറിന് ഒപ്പം ഫിസിയോ ജെയിംസ് പൈപ്പും ആശുപത്രിയിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഫ്‌ളെച്ചര്‍ രക്ഷപ്പെട്ടതെന്നാണ് പൈപ്പ് പറയുന്നത്. മത്സരത്തിന്റെ എമര്‍ജെന്‍സ് കെയര്‍ പ്ലാനും സ്റ്റാഫുമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം പറയുന്നു.


ആശുപത്രിയില്‍ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങളും സഹതാരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

Advertisement