എഡിറ്റര്‍
എഡിറ്റര്‍
ഓടുന്ന ബസില്‍ വെച്ച് ബലമായി യുവതിയെ ചുംബിച്ച ബി.ജെ.പി നേതാവിനെതിരെ പരാതി; ദൃശ്യങ്ങള്‍ വൈറലായി
എഡിറ്റര്‍
Tuesday 4th July 2017 8:11pm

 

മുംബൈ: ഓടുന്ന ബസില്‍ വെച്ച് യുവതിയെ ബലമായി ചുംബിച്ച് ബി.ജെ.പി നേതാവ്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ രവീന്ദ്ര ബവാന്‍താഡെയാണ് യുവതിയെ ചുംബിച്ചത്. സംഭവത്തെ തുടര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.

ബസില്‍ മറ്റ് യാത്രക്കാര്‍ ഉള്ളപ്പോഴാണ് ഇയാള്‍ അതിക്രമം കാണിച്ചത്. ബലം പ്രയോഗിച്ച് യുവതിയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബസ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.


Also Read: പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്; ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു


വിവാഹവാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൂടാതെ ജോലി വാഗ്ദാനവുമുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറ്റാരോപിതനായ രവീന്ദ്ര ബവാന്‍താഡെ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

Advertisement