എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ്: പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Monday 27th January 2014 8:33pm

tp-case-accuser-on-fb

കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ടി.കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി മദ്യപിച്ച് കുഴഞ്ഞാടുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സി.സി ടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

നേരത്തേ ഇതേ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സജീവമായത് ഏറെ വിവാദമായിരുന്നു.

എന്നാല്‍ അന്ന് നിരവധി തവണ പരിശോധന നടത്തിയതിനു ശേഷമാണ് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ലഭിച്ചത്.

ടി.പി വധക്കേസിലുള്‍പ്പെട്ട ആറ് പ്രതികളായിരുന്നു അന്ന് ഫെയ്‌സ്ബുക്ക് വിവാദത്തില്‍ കുടുങ്ങിയത്.

കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ. രജിഷ്, കിര്‍മാണി മനോജ്, സി.രജിത്ത്, കെ. ഷിനോജ് എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നിരുന്നത്.

ആ വാര്‍ത്തയെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജയിലിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകള്‍ നടത്തിയെന്നുമുള്ള കേസില്‍ ഇവര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്ന് കണ്ടെടുത്ത പത്ത് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഇതില്‍ നിന്ന്  പോയ കോളുകള്‍, ഇവരുടെ കോള്‍ സ്വീകരിച്ചവരുടെ മൊഴികള്‍ എന്നീ തെളിവുകളും പ്രതികള്‍ക്കെതിരെ ലഭിച്ചിരുന്നു.

Advertisement